വീണ്ടും കാട്ടാന ആക്രമണം; സീതത്തോട്ടിലും ചിന്നക്കനാലിലും വീട് തകർത്തു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാക്കൾ,

പത്തനംതിട്ട: സീതത്തോട്ടിലും, ഇടുക്കി ചിന്നക്കനാലിലും കാട്ടനകളുടെ ആക്രമണം. സീതത്തോട് മണിയാർ‌- കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിനു സമീപമിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിക്കുകയായിരുന്നു.

ആനയുടെ ആക്രമണത്തിൽ നിന്നു കട്ടിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.


ചിന്നക്കനാൽ 301 കോളനിയിലാണ് കാട്ടാന വീട് തകർത്തത്. ​ഗോപി നാ​ഗൻ എന്നയാളുടെ വീടാണ് തകർത്തത്. ചക്കക്കൊമ്പനാണ് ആക്രമിച്ചതെന്നു നാട്ടുകാർ പറയുന്നു. കുറച്ചു ദിവസമായി ചക്കക്കൊമ്പൻ ജനവാസ മേഖലയ്ക്ക് സമീപമാണുള്ളത്.

ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടം ഒഴിവായി. വീടിന്റെ മുൻ ഭാ​ഗവും പിൻവശവും തകർത്ത ആന വീട്ടുപകരണങ്ങളും തകർത്തു.
301 കോളിയുടെ വഴിയിൽ തന്നെയാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. തുരത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ പന്നിയാറിൽ ഇറങ്ങി റേഷൻ കട തകർത്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !