പത്തനംതിട്ട: ആനിക്കാട്, പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയതിലെ സന്തോഷം ആഘോഷമാക്കാൻ നാട്ടുകാര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ തൊട്ടടുത്തുള്ള പറമ്പില്‍ തീപ്പിടുത്തമുണ്ടായത് .
പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള തോട്ടത്തിലേക്ക് തീ പടരുകയും ഉണങ്ങിയ പുല്ലിലും ചെടികളിലും മരക്കൊമ്പുകളിലുമെല്ലാം തീ പടരുകയുമാണുണ്ടായത്.യുഡിഎഫ് പ്രവര്‍ത്തകരാണ് പടക്കം പൊട്ടിച്ച് ആഘോഷിച്ചതെന്നാണ് സൂചന. ഒടുവില്‍ തോട്ടത്തില്‍ തീ പടര്‍ന്നത് അണയ്ക്കാൻ ഫയര്‍ ഫോഴ്സ് എത്തേണ്ടിവന്നു. ഇതോടെ തീ നിയന്ത്രണവിധേയമായി.
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സ്ഥലത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികള്‍ നടത്തിയ സമരത്തിന്റെ ഫലമായാണ് സെക്രട്ടറിയെ മാറ്റാൻ തീരുമാനമായത്. ഇതിന്റെ ആഘോഷമാണ് അപകടത്തില്‍ ചെന്ന് കലാശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.