കേരളപോലീസ് സംസ്ഥാനമൊട്ടാകെ തിരഞ്ഞു നടന്ന കുപ്രസിദ്ധ മോഷ്ടാവ് പാലാ പോലീസിന്റെ പിടിയിൽ,

പാലാ : വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായ മലപ്പുറം ചോക്കാട് കുന്നുമ്മേൽ വീട്ടിൽ പനച്ചിപ്പാറ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് (62) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞമാസം നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിത്തുറന്ന് 41000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ പിടികൂടുകയുമായിരുന്നു.
ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ മലപ്പുറത്ത് നിന്നും സാഹസികമായാണ് പോലീസ് പിടികൂടിയത്. ഇയാൾക്ക് മലപ്പുറം, എറണാകുളം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, ഈരാറ്റുപേട്ട, മണർകാട്, പള്ളിക്കത്തോട്, തിടനാട്,  പാലാ,രാമപുരം എന്നീ  സ്റ്റേഷനുകളിലായി നിരധി കേസുകളാണ് നിലവിലുള്ളത്.
പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ ജോബിൻ ആന്റണി, എ.എസ്.ഐ ഉമേഷ് കുമാർ, സി.പി.ഓ മാരായ രഞ്ജിത്ത്.സി, ശങ്കർ, സിനേഷ്, അരുൺകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ  റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !