അയർലൻഡിന്റെ ന്യൂകാസിലെ സെന്റ് പാട്രിക്സ് ഡേ പരേഡിലെ ഇന്ത്യൻ സാംസ്‌കാരിക പൈതൃകം വിളിച്ചോതി ഇന്ത്യൻ സാനിധ്യം VIDEO
0DAILY WEB DESK 📩: dailymalayalyinfo@gmail.comചൊവ്വാഴ്ച, മാർച്ച് 19, 2024
ന്യൂകാസ്റ്റിൽവെസ്റ് : അയർലൻഡിന്റെ ദേശീയ ദിനമായ സെന്റ് പാട്രിക്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ന്യൂകാസിൽ വെസ്റ്റിൽ 16 March 2024 ഉച്ചയ്ക്ക് ഒരു മണി മുതൽ ഫാമിലി ഫൺ ആക്റ്റിവിറ്റികളും പരേഡും നടക്കുകയുണ്ടായി.
ന്യൂകാസിലെ വിവിധ ക്‌ളബ്ബുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ പരേഡിൽ പ്രശ്ചന്നവേഷധാരികളും ടാബ്‌ലോയും അവതരിപ്പിക്കപ്പെട്ടു.. പ്രസ്തുത പരേഡിൽ ന്യൂകാസിൽ വെസ്റ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയും അർഭാടപൂർവ്വമായി പങ്കുചേർന്നു.
ഇന്ത്യൻ ട്രെഡിഷണൽ വേഷവിധാനങ്ങളും ഇന്ത്യൻ നൃത്തങ്ങളുമായി മുതിർന്നവരും കുട്ടികളും പരേഡിന്റെ മുഖ്യ ആകർഷണമായി മാറി.. ഇന്ത്യൻ സാംസ്‌കാരിക പൈതൃകം വിളിച്ചോതിയ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പരേഡിൽ ചെണ്ടമേളത്തോടൊപ്പം പ്രശ്ചന്നവേഷധാരികളായി ഭാരതാംബയും , മദർ തെരെസയും സ്വാമിവിവേകാനന്ദനും ഒക്കെ അണിനിരന്നു
ന്യൂകാസിൽ വെസ്റ്റിലെ ലോക്കൽ കമ്മ്യൂണിറ്റിയുടെ അഭിനന്ദനങ്ങളോടെ നൂറോളം വരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ St. Patricks day യുടെ ആഘോഷങ്ങൾ പ്രൗഡഗംഭീരമായ പരിസമാപ്തിയിലെത്തിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.