തലയില്ലാത്ത മൃതദേഹം,: 12കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; അന്വേഷണം,,,

 മുംബൈ: മഹാരാഷ്ട്രയില്‍ ജനുവരിയില്‍ കാണാതായ 12കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് തലയില്ല.

പരസ്യ ബാനറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വഡാലയിലെ ശാന്തി നഗറില്‍ ജനുവരിയിലാണ് കുട്ടിയെ കാണാതായത്. മത്സ്യത്തൊഴിലാളിയുടെ മകനായ കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ബാനര്‍ റോളില്‍ ഒരു കൈ പുറത്തേയ്ക്ക് വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. 

സംശയം തോന്നി മത്സ്യത്തൊഴിലാളി പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൊട്ടടുത്ത് നിന്ന് കുട്ടിയുടേത് എന്ന് കരുതുന്ന തലയോട്ടിയും കണ്ടെത്തിയിട്ടുണ്ട്.

ജനുവരി 28നാണ് കുട്ടിയെ കാണാതായതായി മാതാപിതാക്കള്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. രാത്രി കളിക്കാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല എന്നാണ് പരാതിയില്‍ പറയുന്നത്. പരിസരം മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

അതിനിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അയല്‍വാസിയ്‌ക്കൊപ്പം കുട്ടി നടന്നുനീങ്ങുന്നതായി തിരിച്ചറിഞ്ഞു.അടുത്ത ദിവസം അയല്‍വാസിയായ ബിപുലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. തലയില്‍ നിന്ന് രക്തം വരുന്നുവെന്നും തല കഴുകാന്‍ അനുവദിക്കണമെന്നും ബിപുല്‍ പറഞ്ഞു.

തല കഴുകാന്‍ എന്ന വ്യാജേന സ്റ്റേഷന് വെളിയില്‍ പോയ ബിപുല്‍ പൊലീസുകാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ബിപുലിനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ തുടരുന്നതായും പൊലീസ് പറയുന്നു. കുട്ടിയെ ബിപുല്‍ കൊലപ്പെടുത്തിയതാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !