ബംഗളൂരു: ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന് അർബുദം സ്ഥിരീകരിച്ചു. ഇന്ത്യയുടെ സൂര്യപര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ അതേ ദിവസമാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
സ്കാനിങ്ങിലൂടെ വയറ്റില്‍ അർബുദം കണ്ടെത്തിയതായി സോമനാഥ് തന്നെയാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വേളയില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് എന്താണെന്ന് മനസിലായില്ല. സ്കാനിങ്ങില്‍ ഒരു വയറ്റില്‍ മുഴ കണ്ടെത്തി. രോഗവിവരം അറിഞ്ഞപ്പോള്‍ തനിക്കും കുടുംബത്തിനും സഹപ്രവർത്തകർക്കും ഞെട്ടലായിരുന്നുവെന്നും സോമനാഥ് പറഞ്ഞു.
തുടർപരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് പോയി. നാലു ദിവസം ചികിത്സയിലായിരുന്നു. കീമോ തെറപ്പിയും ശസ്ത്രക്രിയയും നടത്തി. പരിശോധനകള്‍ തുടർന്നുവരികയാണെന്നും പൂർണ രോഗവിമുക്തിയായോ എന്ന് അറിയില്ലെന്നും മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ആശുപത്രി വിട്ടയുടൻ തന്നെ സോമനാഥ് ഐ.എസ്.ആർ.ഒയിലെത്തിയിരുന്നു. 2023 സെപ്റ്റംബർ രണ്ടിനായിരുന്നു ഇന്ത്യയുടെ സോളാർ ദൗത്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.