മലപ്പുറം: കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിൽ സ്കൂൾ ബസിനു പിന്നിൽ ബൈക്കിടിച്ചു പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് ചികിത്സയിൽ.
വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ (16) ആണ് മരിച്ചത്. കിളിനക്കോട് സ്വദേശി കെടി സനീജാണ് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. മിനി ഊട്ടിയിൽ നിന്നു കൊണ്ടോട്ടി ഭാഗത്തേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ടു ബൈക്ക് ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. വിദ്യാർഥികളെ ഇറക്കാൻ നിർത്തിയിട്ടതായിരുന്നു ബസ്. പരിക്കേറ്റ ഇരുവരേയും നാട്ടുകാരാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഇരുവരേയുെം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ സിനാൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടം സംബന്ധിച്ചു കൂടുതൽ അന്വേഷിക്കുന്നതായി കൊണ്ടോട്ടി പൊലീസ് വ്യക്തമാക്കി.നിയന്ത്രണം വിട്ട ബൈക്ക് സ്കൂൾ ബസിനു പിന്നിൽ ഇടിച്ചു; മലപ്പുറത്ത് 10ാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം,
0
വ്യാഴാഴ്ച, മാർച്ച് 14, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.