പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ ശേഷം ആണ്‍ സുഹൃത്തിനോടൊപ്പം മുങ്ങി, 15-കാരിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്,

മധ്യപ്രദേശിലെ ജബല്‍പൂർ ജില്ലയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. 52-കാരനായ പിതാവിനെയും 8 വയസ് പ്രായമുള്ള സഹോദരനെയും വെട്ടിക്കൊലപ്പെടുത്തിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനും പങ്കുണ്ടെന്നാണ് സൂചന.

രണ്ട് പേരെയും കൊലപ്പെടുത്തിയ ശേഷം, പെണ്‍കുട്ടി പിതാവിന്റെ ഫോണില്‍ നിന്ന് ബന്ധുവിനെ വോയിസ് മെസേജ് അയച്ചിരുന്നു. തുടർന്ന് ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിക്കുകയും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയുമായിരുന്നു. വീട് പുറമേ നിന്ന് പൂട്ടിയതിനാല്‍ വാതില്‍ തകർത്താണ് പോലീസ് അകത്തു കയറിയത്. പിതാവിന്റെ മൃതദേഹം മുറിയിലും, സഹോദരന്റേത് ഫ്രിഡ്ജിലുമാണ് സൂക്ഷിച്ചത്.

ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അടങ്ങുന്ന സംഘം പെണ്‍കുട്ടിക്കും സുഹൃത്തിനും വലവിരിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം പെണ്‍കുട്ടിയുടെ പരാതിയില്‍ സുഹൃത്തിനെതിരെ കേസെടുത്തിരുന്നു.

ഈ കേസില്‍ ജയിലിലായിരുന്ന സുഹൃത്ത് അടുത്തിടെയാണ് മോചിതനായത്. പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. ഇവർ ഒന്നിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !