കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയെ നിയമപരമായി നേരിടുമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. കള്ളിയെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നതെന്നും വൃത്തികെട്ട രീതിയിലാണ് വ്യക്തിഹത്യ നടത്തുന്നതെന്നും ശൈലജ പറഞ്ഞു
1500 രൂപയ്ക്കു മാത്രം പിപിഇ കിറ്റ് ലഭിക്കുന്ന കാലത്ത് 15,000 കിറ്റുകൾ വാങ്ങി ആരോഗ്യപ്രവർത്തകരുടെ ജീവൻ രക്ഷിച്ചതിനെ കള്ളിയെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നത്. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. വൃത്തികെട്ട രീതിയിലാണ് വ്യക്തിഹത്യ നടത്തുന്നത്. ജനങ്ങളുടെ കോടതിയിൽ ഞാൻ ഇത് തുറന്നുകാട്ടും– കെ.കെ.ശൈലജ പറഞ്ഞു.
ആരോഗ്യ മന്ത്രിയായിരുന്ന സമയത്ത് ഉയർന്നു വന്ന വിവാദങ്ങൾ ഉയർത്തിയാണ് ഷൈലജയ്ക്കെതിരെ വിമർശനം ശക്തമാകുന്നത്. അഞ്ചു വർഷം മന്ത്രി ആയിരുന്നപ്പോൾ ഞാൻ എങ്ങനെ പ്രവർത്തിച്ചുവെന്ന് ഈ നാട്ടിലെ എല്ലാ മനുഷ്യർക്കും അറിയാമെന്ന് ശൈലജ പറഞ്ഞു.
തനിക്കെതിരായ വ്യക്തിഹത്യ ശരിയാണോ തെറ്റാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള ആലോചനകൾ നടത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വടകരയിൽ ഷാഫി പറമ്പിൽ ആണ് ശൈലജയ്ക്കെതിരെ മത്സരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.