കോട്ടയം: വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കാണാതായതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കോട്ടയം പാമ്പാടിയില്‍ അച്ഛനെ കൈകോടാലി കൊണ്ട് മകൻ ആക്രമിച്ചു.
കേസില്‍ പാമ്പാടി കോത്തല ഭാഗത്ത് രാധാസദനം വീട്ടില്‍ കണ്ണൻ എന്ന് വിളിക്കുന്ന രാഹുല്‍ ആർ നായർ എന്നയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാത്രി അച്ഛന് വീട്ടിലിരുന്ന മദ്യത്തെക്കുറിച്ച് രാഹുലിനോട് ചോദിച്ചതിലുള്ള വിരോധം മൂലം പിതാവുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടിലിരുന്ന കൈകോടാലിയുടെ മാട് ഉപയോഗിച്ച് പിതാവിന്റെ കാലിന് അടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ അച്ഛന്റെ കാലിന്റെ തുടയെല്ല് പൊട്ടി. സാരമായ പരിക്ക് പറ്റിയ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടിലിരിത്തുകയുമായിരുന്നു.
സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ആംബുലൻസില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.