കോട്ടയം: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ കണ്ടെയ്നര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. കോട്ടയം നീറികാട് കല്ലമ്പള്ളി കൊല്ലം കുഴിയില്‍ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം.
ഗുരുതരമായി പരുക്കേറ്റ പ്രിയയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോള്‍ പ്രിയ തെറിച്ച് കണ്ടെയ്നര്‍ ലോറിയുടെ ടയറിനിടയില്‍ കുടുങ്ങിയെന്നാണു കരുതുന്നത്.ഇന്നലെ ബിനോയിയുടെ പിറന്നാള്‍ ദിനമായതിനാല്‍ ഇരുവരും ചേര്‍ന്ന് സമ്മാനം വാങ്ങാനായി കോട്ടയം ടൗണിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പ്രിയയുടെ ജീവന് രക്ഷിക്കാനായില്ല. കണ്ടെയ്നര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കള്‍ : ഗംഗ, ഗായത്രി.,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.