കോട്ടയം: മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്ന് ഇന്ന് ട്രെയില്‍ സര്‍വീസുകള്‍ വൈകും. കോട്ടയം റൂട്ടിലേക്കുള്ള ട്രെയിനുകളാണ് വൈകുന്നത്. ചിങ്ങവനം യാര്‍ഡിലാണ് അറ്റകുറ്റ പണികള്‍ നടക്കുന്നത്.
ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്ന് റെയില്‍വേ വിശദീകരിച്ചു. എന്നാല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. കോട്ടയം റൂട്ടില്‍ ഓടുന്ന ദീര്‍ഘ ദൂര ട്രെയിനുകളാണ് പ്രധാനമായും വൈകി ഓടുന്നത്.മുംബൈ സിഎസ്ടി എക്സ്പ്രസ് നാല് മണിക്കൂറാണ് ഇപ്പോള്‍ വെകിയോടുന്നത്. ചെന്നൈ- തിരുനന്തപുരം സൂപ്പര്‍ഫാസ്റ്റ് മൂന്നര മണിക്കൂര്‍ വൈകി. മൈസൂര്‍- കൊച്ചുവേളി എക്സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകുന്നുണ്ട്
പൂനെ- കന്യാകുമാരി എക്സ്പ്രസും മൂന്ന് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ചെന്നൈ മെയില്‍ 40 മിനിറ്റ് വൈകി. മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് നാലേകാല്‍ മണിക്കൂര്‍ വൈകിയിട്ടുണ്ട്. ബെംഗളൂരു ഐലെന്റ് എക്സ്പ്രസ് 45 മിനിറ്റാണ് വൈകിയോടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.