കോട്ടയത്ത് ട്രെയിനിടിച്ച്‌ അമ്മയും കുഞ്ഞും മരിച്ചു,

കോട്ടയം: അടിച്ചിറയില്‍ ട്രെയിനിടിച്ച്‌ അമ്മയും കുഞ്ഞും മരിച്ചു. അടിച്ചിറ 101 കവലക്ക് സമീപത്തെ റെയില്‍വേ മേല്‍പാലത്തിന് സമീപം രാവിലെ 10.45 ഓടെയാണ് സംഭവം.

ഇതരസംസ്ഥാനക്കാരായ അമ്മയും അഞ്ചുവയസുള്ള കുഞ്ഞുമാണ് മരിച്ചത്. തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം.
സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗാന്ധിനഗർ പോലീസും ആർപിഎഫും ചേർന്ന് തുടർനടപടികള്‍ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !