കൊല്ലം: നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച കണക്കുകള്‍ പ്രകാരം കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിന് 14,98,08,376 രൂപ മൂല്യമുള്ള സ്ഥാവര ജംഗമ വസ്തുക്കളുണ്ട്.
2021ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നല്കിയ സത്യവാങ്മൂലത്തില്‍ 10.22 കോടി രൂപയുടെ സ്വത്താണ് രേഖപ്പെടുത്തിയിരുന്നത്.കൈവശം 50,000 രൂപയും വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10.48 കോടിയുമുണ്ട്. ഇപ്പോള്‍ താമസിക്കുന്ന പട്ടത്താനത്തെ വീട് ഉള്‍പ്പെടെ 230 സെന്റ് ഭൂമിയുടെയും ചെന്നൈയിലെ രണ്ട് ഫ്ളാറ്റുകളുടെയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് 4.49 കോടിയാണ്.
ചെന്നൈ ടി- നഗറിലെ ഫ്ളാറ്റ് ആദ്യ ഭാര്യ സരിതയുടെയും കൂടി പേരിലാണ്. മുകേഷിന്റെയും മേതില്‍ ദേവികയുടെയും പേരില്‍ 13 സെന്റ് വസ്തു തിരുവനന്തപരം കടകംപള്ളി വില്ലേജിലുണ്ട്. എറണാകുളം കനയന്നൂരിലെ 37 സെന്റ് വസ്തു ശ്രീനിവാസനുമായി ചേർന്നാണു വാങ്ങിയത്.
മഹാബലിപുരം, തോന്നയ്ക്കല്‍, ശക്തികുളങ്ങര, പോത്തൻകോട് എന്നിവടങ്ങളിലും ഭൂമിയുണ്ട്. ഇപ്പോള്‍ താമസിക്കുന്ന വീട് പൂർവിക സ്വത്തായി ലഭിച്ചതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പുനലൂരില്‍ പൊതുവഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2014ല്‍ പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിയാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.