കൊല്ലത്ത് പോക്‌സോ കേസ് ഇരയുടെ പിതാവ് ജീവനൊടുക്കിയ നിലയില്‍; മാതാവ് ഗുരുതരാവസ്ഥയില്‍,

കൊല്ലം: കുണ്ടറയില്‍ പോക്സോ കേസ് ഇരയുടെ പിതാവ് ആത്മഹത്യചെയ്ത നിലയില്‍. മാതാവിനെ കൈഞരമ്പ് മുറിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വെളുപ്പിന് 3.30-ഓടെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയാണ് ഇയാളെ കണ്ടത്.

പിന്നാലെ, ഇവർ മൂത്ത മകളുടെ ഭർത്താവിനെ മൊബൈലില്‍ വിളിച്ച്‌ സംഭവം അറിച്ചു. ശേഷം കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


2024 ഫെബ്രുവരി രണ്ടിനാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് മൈനർ മിസ്സിങ്ങിന് കേസ് എടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. തുടർന്നാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.
കൂടുതല്‍ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊറ്റംകര ഗ്രാമപഞ്ചായത്ത് കേരളപുരം വാർഡ് മെമ്പർ മണിവർണ്ണനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കൊട്ടിയം ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !