കാസർകോട്: നാടിൻ്റെ ഭാവി നിർണയിക്കുന്ന പൊതുതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കേരളത്തില്‍ ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്നും അതിനായി എല്ലാ യാത്രകളും മുൻകൂർ ക്രമീകരിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം അഭ്യർത്ഥിച്ചു.
97 കോടി ജനങ്ങള്‍ക്കാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനുള്ള അവസരം. മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിനും, രാജ്യത്തിൻ്റെ വീണ്ടെടുപ്പിനും, ദുർഭരണങ്ങള്‍ അവസാനിപ്പിക്കാനും ജനങ്ങള്‍ ജാഗ്രതയോടെ വിധിയെഴുതണമെന്നും നേതാക്കള്‍ പറഞ്ഞു.തുടർ ഭരണങ്ങളാല്‍ ദുരിതത്തിലായ ജനങ്ങളുടെ അവസാന ആയുധമായ വോട്ടവകാശം വിനിയോഗിക്കാനും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനും ഏപ്രില്‍ 26ന് ബൂത്തില്‍ എത്തുമെന്ന് ഓരോ വോട്ടർമാരും ഉറപ്പ് വരുത്തണമെന്നും യോഗം അഭ്യർത്ഥിച്ചു.
പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാൻ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എൻ.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം മുനീർ ഹാജി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, എം.ബി യൂസുഫ്, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, അബ്ദുല്‍ റഹ്‌മാൻ വണ്‍ ഫോർ, എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.