കരിനിറം പൂശി പൊരിവെയിലത്ത്: ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം,

 ചെറുവത്തൂർ: കറുത്തവന് നീതി നിഷേധിക്കരുതെന്നാവശ്യപ്പെട്ട് അശോകൻ പെരിങ്ങാര  പൊരിവെയിലത്ത് നടത്തിയ പ്രതിഷേധം വേറിട്ടതായി.

ജീവിതത്തിലെ പ്രാരാബ്‌ധങ്ങള്‍ പോലും മാറ്റിവെച്ച്‌ മോഹിനിയാട്ടം എന്ന കലയെ സ്നേഹിച്ച ആർഎല്‍വി രാമകൃഷ്ണന് ഐക്യദാർഢ്യവുമായാണ് ചെറുവത്തൂർ ടൗണില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്. 

കലാകാരൻ കറുത്തവനാണെങ്കില്‍ അവനെ അംഗീകരിക്കില്ലെന്ന് പറഞ്ഞ മോഹിനിയാട്ട കലാകാരി സത്യഭാമ ആർഎല്‍വി രാമകൃഷ്ണനോടും കേരള ജനതയോടും മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് ചീമേനി സ്വദേശി അശോകൻ പെരിങ്ങാര ചെറുവത്തൂരില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. 

ശരീരത്തില്‍ കറുത്ത നിറം പൂശി പ്ലക്കാർഡുമേന്തിയാണ് പൊരിവെയിലില്‍ ടൗണില്‍ ഐക്യദാർഡ്യം നടത്തിയത്.   

പുതുതലമുറയിലുള്ളവർക്ക് മോഹിനിയാട്ടം പകർന്നേകുന്ന ആർഎല്‍വി രാമകൃഷ്ണനെ കേരള ജനത ഒന്നാകെ പിന്തുണക്കണമെന്ന് അശോകൻ പെരിങ്ങാര അഭ്യർത്ഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !