ഇടുക്കി: നിരാഹാര സമരം നടത്തുന്ന ഡീന്‍ കുര്യാക്കോസ് എംപിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ഗാന്ധി സ്ക്വയറിന് സമീപത്തായാണ് മൂന്നുദിവസമായി ഡീന്‍ കുര്യാക്കോസ് സമരം നടത്തിയിരുന്നത്.ആരോഗ്യ നില മോശമായതോടെയാണ് പൊലീസ് എത്തിയാണ് എംപിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്.
വന്യജീവി ശല്യം തടയാന്‍ ശാശ്വതനടപടികള്‍ സ്വീകരിക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പെഷല്‍ ആര്.ആര്.ടി സംഘത്തെ ഉടന്‍ നിയമിക്കുക, കൊലയാളി ആനയെ പിടികൂടി നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരസമരം.സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് തോട്ടം തൊഴിലാളികളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സമരപ്പന്തലില്‍ എത്തിയിരുന്നുസര്ക്കാര് ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന നിലപാടിലായിരുന്നു എംപി.
കഴിഞ്ഞ ദിവസം രാത്രി കാട്ടാന ആക്രമണത്തില്‍ മൂന്നാറില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ മണി എന്ന സുരേഷ് കുമാര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് എംപി സമരം തുടങ്ങിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.