സുമനസ്സുകളുടെ സഹായം കണ്ണൂര്‍ സ്വദേശി പ്രവാസി നാട്ടിലെത്തി

കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ കണ്ണൂര്‍ സ്വദേശി സാമൂഹികപ്രവര്‍ത്തകരുടെ ശ്രമഫലമായി നാട്ടിലെത്തി. ഹോപ്പ് ബഹ്‌റൈന്റേ​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ ശ്ര​മ​ഫ​ല​മാ​യി രാ​ജീ​വ​ൻ നാ​ട്ടി​ലെ​ത്തി. കാ​ർ​പെ​ന്റ​റാ​യി ജോ​ലി ചെ​യ്‌​തി​രു​ന്ന രാ​ജീ​വ​ന് 2023 ഡി​സം​ബ​ർ നാ​ലി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ അ​ഡ്മി​റ്റാ​വു​ക​യാ​യി​രു​ന്നു.


കെ​ട്ടി​ട​ത്തി​ന്റെ മൂ​ന്നാ​മ​ത്തെ നി​ല​യി​ൽ നി​ന്നു​വീ​ണ് ന​ട്ടെ​ല്ലി​ൽ സ്റ്റീ​ൽ കു​ത്തി​ക്ക​യ​റി അ​ര​ക്കു​കീ​​ഴെ ച​ല​ന​ശ​ക്തി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മൂ​ന്ന​ര​മാ​സ​ത്തെ ആ​ശു​പ​ത്രി​വാ​സ​ത്തി​നു ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തു​ട​ർ​ചി​കി​ത്സ​ക്കാ​യി ക​ണ്ണൂ​രി​ലു​ള്ള ത​ണ​ൽ ചി​കി​ത്സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് യാ​ത്ര​യാ​യ​ത്. 

മ​ന​സ്സും ശ​രീ​ര​വും ത​ള​ർ​ന്ന അ​വ​സ്ഥ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം വീ​ൽ ചെ​യ​റി​ൽ യാ​ത്ര​യാ​യ​പ്പോ​ൾ അ​ത് ക​രു​ണ​വ​റ്റാ​ത്ത ഒ​രു കൂ​ട്ടം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ പ​രി​സ​മാ​പ്‌​തി കൂ​ടി​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ മൂ​ന്ന​ര മാ​സ​വും ഹോ​പ്പി​ന്റെ ക​രു​ത​ൽ രാ​ജീ​വ​നു​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ​ണം ന​ൽ​കാ​നും, വീ​ൽ ചെ​യ​റി​ൽ യാ​ത്ര ചെ​യ്യാ​ൻ പ​ര്യാ​പ്ത​മാ​കും​വി​ധം തു​ട​ർ​ച്ച​യാ​യി ഫി​സി​യോ​തെ​റ​പ്പി ന​ൽ​കാ​നും, കൂ​ടാ​തെ കു​ടും​ബ​ത്തി​ന്റെ ദു​രി​താ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി അം​ഗ​ങ്ങ​ളി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച 2.40 ല​ക്ഷം രൂ​പ ന​ൽ​കാ​നും ഹോ​പ്പി​ന് സാ​ധി​ച്ചു.

ഹോ​പ്പി​ന്റെ ഹോ​സ്പി​റ്റ​ൽ വി​സി​റ്റ് ടീം ​അം​ഗ​ങ്ങ​ളാ​യ സാ​ബു ചി​റ​മേ​ൽ, പു​ഷ്‌​പ​രാ​ജ​ൻ, ഫൈ​സ​ൽ പ​ട്ടാ​ണ്ടി, അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. രാ​ജീ​വ​ന് ക​മ്പ​നി​യി​ൽ​നി​ന്നും ഇ​ൻ​ഷു​റ​ൻ​സി​ൽ​നി​ന്നും ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലും ഫ​ലം ക​ണ്ടു. 

ക​മ്പ​നി ഉ​ട​മ, ഗോ​സി, മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ, സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ, ഇ​ന്ത്യ​ൻ എം​ബ​സി തു​ട​ങ്ങി എ​ല്ലാ​വ​രു​മാ​യും നി​ര​ന്ത​രം ഇ​ട​പെ​ട്ടു. മെ​ഡി​ക്ക​ൽ ക​മീ​ഷ​ന്റെ പ​രി​ശോ​ധ​ന​യി​ൽ രാ​ജീ​വ​ൻ 95 ശ​ത​മാ​നം ഡി​സേ​ബി​ളാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും 8275 ദീ​നാ​ർ ഇ​ൻ​ഷു​റ​ൻ​സ് തു​ക അ​നു​വ​ദി​ക്കു​ക​യും ചെ​യ്‌​തു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്‌​റൈ​ൻ ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്ത്, ഐ.​സി.​ആ​ർ.​എ​ഫ് പ്ര​തി​നി​ധി​ക​ളാ​യ കെ.​ടി. സ​ലിം, സു​ബൈ​ർ ക​ണ്ണൂ​ർ എ​ന്നി​വ​രാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. 

ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നും നോ​ർ​ക്ക​യു​ടെ ആം​ബു​ല​ൻ​സി​ൽ രാ​ജീ​വ​നെ ത​ണ​ൽ സെ​ന്റ​റി​ലെ​ത്തി​ച്ചു. ത​ണ​ലി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ന​ജീ​ബ് ക​ട​ലാ​യി ഏ​കോ​പി​പ്പി​ച്ചു. രാ​ജീ​വ​ൻ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന് തു​ട​ർ​ചി​കി​ത്സ ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും, ഇ​തി​നോ​ട് സ​ഹ​ക​രി​ച്ച എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ, അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ച സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ലെ​യും ജി​ദ്ദാ​ഫ്സ് ഹോ​സ്പി​റ്റ​ലി​ലെ​യും ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സി​ങ് സ്റ്റാ​ഫ്‌​സ്, ഇ​ൻ​ഷു​റ​ൻ​സ് കാ​ര്യ​ങ്ങ​ൾ​ക്ക് സ​ഹ​ക​രി​ച്ച ഗോ​സി, മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ, ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, ഇ​തി​നോ​ടെ​ല്ലാം സ​ഹ​ക​രി​ച്ച ക​മ്പ​നി ഉ​ട​മ തു​ട​ങ്ങി എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !