ഹൈദരാബാദ്: വിശാഖപട്ടണത്ത് 17 കാരിയായ വിദ്യാർഥി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുൻപ് താൻ കോളേജില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നും ഉപദ്രവിച്ചവർ തൻ്റെ ഫോട്ടോയെടുക്കുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാല്‍ പരാതിപ്പെടാൻ കഴിയില്ലെന്നും വിദ്യാർഥി കുടുംബത്തോട് പറഞ്ഞു.
സഹോദരിക്കയച്ച സന്ദേശത്തിലാണ് പറഞ്ഞു. സോറി ദീദി, എനിക്ക് പോകണം എന്നെഴുതി അവസാനിപ്പിച്ചാണ് പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. വിശാഖപട്ടണത്തെ ഒരു പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥിനിയാണ് മരിച്ചത്. അനകപള്ളി സ്വദേശിയാണ് പെണ്‍കുട്ടി.വെള്ളിയാഴ്ച പുലർച്ചെ 12.50 ഓടെയാണ് പെണ്‍കുട്ടി വീട്ടുകാർക്ക് സന്ദേശമയച്ചത്. താനെന്തിനാണിത് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകില്ലെന്നും ജനിപ്പിച്ചതിലും വളർത്തിയതിലും മാതാപിതാക്കളോട് നന്ദിയുണ്ടെന്നും പെണ്‍കുട്ടി സന്ദേശത്തില്‍ പറഞ്ഞു.
സഹോദരിയോട് ഇഷ്ടമുള്ളത് പഠിക്കാനും ആരുടെയും സ്വാധീനത്തില്‍ വീഴരുകുതെന്നും പറഞ്ഞു. കോളേജില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനാലാണ് കടുംകൈ ചെയ്യുന്നതെന്ന് അച്ഛനെ അഭിസംബോധന ചെയ്ത് കുട്ടി എഴുതി.
പൊലീസില്‍ പരാതി നല്‍കുകയോ അധികാരികളെ സമീപിക്കുകയോ ചെയ്താല്‍, അവർ എൻ്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കും. ഞാൻ മരിച്ചാല്‍ കുറച്ച് വർഷത്തേക്ക് നിങ്ങള്‍ക്ക് വിഷമം തോന്നും, പിന്നീട് നിങ്ങള്‍ മറക്കും. പക്ഷേ, ഞാൻ സമീപത്തുണ്ടെങ്കില്‍, നിങ്ങള്‍ എന്നെ എല്ലാ സമയത്തും വിഷമിക്കുമെന്നും കുട്ടി തെലുങ്കില്‍ എഴുതിയ കത്തില്‍ പറഞ്ഞു.
പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. എൻ്റെ മകള്‍ എന്തിനാണ് മരിച്ചത് എന്നറിയണം. വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് ഞാൻ അവളെ വളർത്തിയത്.പത്താം ക്ലാസ്സിലെ പരീക്ഷയില്‍ നല്ല മാർക്ക് വാങ്ങി. അവള്‍ക്ക് ഇവിടെ നല്ല വിദ്യാഭ്യാസം കിട്ടുമെന്ന് വിശ്വസിച്ചാണ് ഈ കോളേജില്‍ ചേർത്തതെന്നും പിതാവ് പറഞ്ഞു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.