തിരുവനന്തപുരം: “മടുത്ത, ഈ വാഗ്ദാനങ്ങൾ കേട്ടു കേട്ടു മടുത്തു. കൈപ്പത്തിക്കും അരിവാൾ ചുറ്റികയ്ക്കും മാറി മാറി കുത്തി വിജയിച്ചു വന്നവർ ഇപ്പോൾ പിന്നിൽ നിന്ന് നമ്മെ കുത്തുകയാണ്. ഇനി ഞാൻ രാജീവ് സാറിനൊപ്പം,” ആദ്യകാല നാടക നടി സൂസൻ രാജ് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തലയിൽ കൈവച്ച് ഇത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.
തന്റെ ദുരിതങ്ങൾ ശരിക്കുമൊന്ന് കേൾക്കാൻ പോലും ആരുമുണ്ടായില്ലല്ലോ എന്ന പരിഭവം മറച്ചുവെക്കാതെയാണ് സൂസൻ രാജ് തന്റെ സങ്കടങ്ങളുടെ കെട്ടഴിച്ചത്. ആയിരത്തോളം അമേച്വർ നാടകങ്ങളിലും സീരിയൽ, സിനിമാ രംഗത്തും ഒരു കാലത്ത് സജീവമായിരുന്ന ഈ കലാകാരി ഇന്ന് രാജാജി നഗറിലെ വാടകവീട്ടിലാണ് താമസം.
ഒരു കാലത്ത് കെ.പി.എസ്.സി അടക്കം നിരവധി ട്രൂപ്പുകളിൽ സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്ക് മാറി മാറി നാടകം കളിച്ചിരുന്ന സൂസൻ ഇപ്പോൾ ഏകാന്തജീവിതം നയിക്കുകയാണ്. ലോട്ടറി വിറ്റാണ് ഇപ്പോൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്. ഭർത്താവ് സെൽവരാജ് മരിച്ചിട്ട് വർഷങ്ങളായി. 2005ലുണ്ടായ ഹൃദയസ്തംഭനമാണ് ജീവിതം തകിടം മറിച്ചത്.
കരുതിവച്ച പണം മുഴുവൻ ചികിത്സയ്ക്ക് ചിലവായി. മൂന്ന് ആൺ മക്കൾ ഉണ്ടെങ്കിലും അവർ വിവാഹം കഴിഞ്ഞതിന് ശേഷം താൻ ഒറ്റയ്ക്കാണ് താമസമെന്നും സൂസൻ രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞു. കേന്ദ്ര പദ്ധതികളായ പി.എം ആയുഷ്, ആവാസ് യോജന വഴി പരിഹാരം കണ്ടെത്താമെന്ന രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകളിൽ പ്രതീക്ഷയും ആശ്വാസവുമുണ്ടെന്ന് സൂസൻ രാജ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.