എംഎല്‍എമാരും രാജ്യസംഭ അംഗങ്ങളും രാജിവച്ച ശേഷം മത്സരിക്കണം; ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും,

കൊച്ചി: സംസ്ഥാന നിയമസഭയിലെ എംഎല്‍എമാരും രാജ്യസംഭ അംഗങ്ങളും തല്‍സ്ഥാനം രാജിവയ്ക്കാതെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.രാഷ്ട്രീയ നിരീക്ഷകനായ കെ.ഒ. ജോണിയാണ് ഹർജി നല്‍കിയിട്ടുള്ളത്.

എംഎല്‍എമാരായ കെ. രാധാകൃഷ്ണൻ, കെ.കെ. ശൈലജ, ഷാഫി പറമ്പില്‍, എം. മുകേഷ്, വി. ജോയ് എന്നിവരാണ് മത്സരരംഗത്തുള്ളത്. രാജ്യ സഭാംഗങ്ങളായ കെ.സി. വേണുഗോപാല്‍, രാജീവ് ചന്ദ്രശേഖർ എന്നിവരും സംസ്ഥാനത്ത് മത്സരിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഹർജി നല്‍കിയിട്ടുള്ളത്. 
ഇവർ നിലവിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റിക്കൊണ്ടാണ് മത്സരിക്കുന്നതെന്നും തല്‍സ്ഥാനം രാജിവെച്ച്‌ മത്സരിക്കാൻ കോടതി നിർദ്ദേശം നല്‍കണം എന്നുമാണ് ഹർജിയിലെ ആവശ്യം. കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍, തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ളവരെ എതിർ കക്ഷിയാക്കിയാണ് ഹർജി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !