ഇൻസ്റ്റാഗ്രാമില്‍നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോയെടുക്കും,വ്യാജഅക്കൗണ്ടില്‍ നഗ്നദൃശ്യങ്ങള്‍;കൂട്ടിന് യുവതിയും,

എറണാകുളം: ഇൻസ്റ്റഗ്രാമില്‍നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച്‌ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി അതിലൂടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിച്ച്‌ പണംതട്ടിയയാള്‍ പോലീസിന്റെ വലയിലായി.

എറണാകുളം പള്ളുരുത്തി കൊഷ്ണവേലിപ്പറമ്പിൽ സി.എം. മുഹമ്മദ് ഉബൈസ് (28) നെയാണ് വരാപ്പുഴ സി.ഐ. പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ കൂട്ടാളിയായ ചേർത്തല സ്വദേശിനിയായ യുവതിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇൻസ്റ്റഗ്രാമിലെ ചിത്രം ദുർവിനിയോഗം ചെയ്യുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

നഗരത്തിലുള്ള പ്രമുഖ മാളിലെ ജീവനക്കാരായിരുന്നു പ്രതികള്‍. ഇൻസ്റ്റഗ്രാം പേജില്‍നിന്നും മോഷ്ടിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൂട്ടാളിയായ സ്ത്രീയുടെ ഇൻസ്റ്റഗ്രാം പേജിന്റെ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കും. തുടർന്ന് കൂട്ടാളിയായ സ്ത്രീയുടെ നഗ്നദൃശ്യങ്ങള്‍ പ്രൊഫൈലിലുള്ള ചിത്രത്തിലേതെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ ഡേറ്റിങ് സൈറ്റില്‍ ലൈവായി കാണിക്കും.

ദൃശ്യങ്ങള്‍ കാണിക്കാമെന്നുപറഞ്ഞ് സൈറ്റ് സന്ദർശിക്കുന്നവരില്‍നിന്നും പണം തട്ടിയെടുക്കും. സൈറ്റ് സന്ദർശകരില്‍നിന്ന് ക്യൂആർ കോഡ് വഴിയാണ് ഇവർ പണം വാങ്ങിയിരുന്നത്. പണം പ്രതികള്‍ തുല്യമായി വീതിച്ചെടുക്കും.


പെണ്‍കുട്ടികളുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ഇവർ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചു. പണം നല്‍കിയ പലരും അപമാനം ഭയന്ന് പരാതി നല്‍കിയിട്ടില്ല.

സഹപ്രവർത്തകരായ സ്ത്രീകളുടെ ചിത്രങ്ങളും പേരുകളും ഇവർ ഉപയോഗിച്ചിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുത്തു. 

ഒരുവർഷത്തിലേറെയായി ഇവർ ഇത്തരം തട്ടിപ്പുകള്‍ നടത്തിവരുന്നതായി പോലീസ് പറഞ്ഞു. എ.എസ്.ഐ. ഷീജ, സീനിയർ സിവില്‍ പോലീസ് ഓഫീസർ ടിറ്റു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !