ഖാത്ത് വിൽപ്പന നടത്തിവന്ന ഇന്ത്യൻ സ്വദേശി അസീറിൽ അറസ്റ്റിൽ.

റിയാദ്: സൗദിയിലെ അസീറിൽ നിരോധിത ഇനമായ ഖാത്ത് വിൽപ്പന നടത്തുന്ന ഇന്ത്യക്കാരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.

ഇയാളിൽ നിന്ന് 245 കിലോഗ്രാം ഖാത്ത് ചെടികൾ പിടി കൂടുകയും തുടർന് നിയമ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനങ്ങളെ കുറിച്ച് അറിവുള്ളവർ അത് റിപ്പോർട്ട് ചെയ്യണമെന്ന് സ്വദേശികളോടും വിദേശികളോടും സുരക്ഷാ വിഭാഗം ആവശ്യപ്പെടുന്നു.

995@gdnc.gov.sa എന്ന ഇ മെയിൽ വഴിയോ, മക്ക അൽ മുകറമ, റിയാദ്, അൽ ശർഖിയ എന്നീ പ്രദേശങ്ങളിലുള്ളവർ 911 എന്ന നമ്പറിലും സൗദിയുടെ ബാക്കി പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെ 995 എന്ന നമ്പറിലും വിവരങ്ങൾ അറിയിക്കണം.

മയക്ക് മരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നവരുടെ ഐഡന്റിറ്റി തീർത്തും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !