റിയാദ്: സൗദിയിലെ അസീറിൽ നിരോധിത ഇനമായ ഖാത്ത് വിൽപ്പന നടത്തുന്ന ഇന്ത്യക്കാരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.
ഇയാളിൽ നിന്ന് 245 കിലോഗ്രാം ഖാത്ത് ചെടികൾ പിടി കൂടുകയും തുടർന് നിയമ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനങ്ങളെ കുറിച്ച് അറിവുള്ളവർ അത് റിപ്പോർട്ട് ചെയ്യണമെന്ന് സ്വദേശികളോടും വിദേശികളോടും സുരക്ഷാ വിഭാഗം ആവശ്യപ്പെടുന്നു.995@gdnc.gov.sa എന്ന ഇ മെയിൽ വഴിയോ, മക്ക അൽ മുകറമ, റിയാദ്, അൽ ശർഖിയ എന്നീ പ്രദേശങ്ങളിലുള്ളവർ 911 എന്ന നമ്പറിലും സൗദിയുടെ ബാക്കി പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെ 995 എന്ന നമ്പറിലും വിവരങ്ങൾ അറിയിക്കണം.
മയക്ക് മരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നവരുടെ ഐഡന്റിറ്റി തീർത്തും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.