നേഴ്സസ് ഡേ സെലിബ്രേഷനും കോണ്‍ഫറന്‍സും മെയ് 18ന്

യുകെ :മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കോവിഡ് മഹാമാരിയില്‍ നഴ്‌സുമാര്‍ക്ക് എജുക്കേഷന്‍ പ്‌ളാറ്റ്‌ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തില്‍ പിറവിയെടുത്ത കേരള നേഴ്‌സസ് യുകെ എന്ന ഓണ്‍ലൈന്‍ ഫ്‌ലാറ്റ്‌ഫോം-

ആദ്യമായി സംഘടിപ്പിക്കുന്ന നേഴ്സസ് ഡേ സെലിബ്രേഷനും കോണ്‍ഫറന്‍സും മെയ് 18ന് മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ ഷോ ഫോറം സെന്ററില്‍ നടത്തുന്ന കോണ്‍ഫറന്‍സിന്റെ മുഖ്യ ഉദ്ഘാടകയായി വെയില്‍സിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ Sue Tranka പരിപാടിയില്‍  പങ്കെടുത്ത് സംസാരിക്കും.

ന്യൂനപക്ഷ പശ്ചാത്തലത്തില്‍ നിന്നും ആദ്യമായി ചീഫ് നേഴ്‌സിങ് ഓഫീസര്‍ പദവിയില്‍ എത്തുന്നയാളാണ് Sue Tranka. Sue വിന് നഴ്സിംഗില്‍ 29 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട്,

കൂടാതെ കഴിഞ്ഞ 22 വര്‍ഷമായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്തുകൊണ്ട് പ്രവര്‍ത്തനപരവും ക്ലിനിക്കല്‍ നേതൃത്വവുമായ റോളുകളില്‍ Sue വിന്റെ പ്രവര്‍ത്തന മേഖല വ്യാപിച്ചുകിടക്കുന്നു.

ഒരു മിഡ്വൈഫ്, രജിസ്റ്റേഡ് ജനറല്‍ നഴ്സ്, മെന്റല്‍ ഹെല്‍ത്ത് നേഴ്‌സ് , കമ്മ്യൂണിറ്റി നഴ്സ് എന്നീ നിലകളില്‍ പരിശീലനം നേടിയ Sue ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗില്‍ ധാരാളം വൈദഗ്ധ്യം കൊണ്ടുവന്നിട്ടുണ്ട്.

നേഴ്‌സിങ് ഇത്രയും അധികം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വെയില്‍ സിന്റെ ചീഫ് നേഴ്‌സിങ് ഓഫീസര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് നേഴ്‌സുമാരില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.Sue  Tranka യെ കൂടാതെ നേഴ്‌സിങ് രംഗത്തുള്ള മറ്റു പ്രമുഖരും അന്നേദിവസം പങ്കെടുക്കും.

യുകെയിലെ എല്ലാ നഴ്‌സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം  പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളനം മാറുമെന്നതില്‍ സംശയമില്ല.

അതോടൊപ്പം  യു കെയിലുള്ള ഏറ്റവും സീനിയറായ മലയാളി നേഴ്‌സിനെ അന്നേദിവസം ആദരിക്കുന്നതാണ്.10 ഓളം കീ നോട്ട് സ്പീക്കേഴ്‌സിനൊപ്പം നയന മനോഹരമായ കലാപരിപാടികള്‍അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

കോണ്‍ഫറന്‍സിലും നേഴ്‌സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവര്‍ക്ക് റീവാലിഡേഷന് വേണ്ട CPD hours ലഭിക്കും എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.

അന്നേ ദിവസം നേഴ്‌സിങ് സംബന്ധമായ  എല്ലാ വിധ സംശയങ്ങള്‍ക്കും മറുപടി ലഭിക്കാനായി വിവിധ സ്‌പെഷ്യാലിറ്റികളുടെ നേഴ്‌സിങ് സ്റ്റേഷനുകള്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :സിജി സലിംകുട്ടി(  +44 7723 078671)ജോബി ഐത്തില്‍ ( 07956616508), സ്‌പോണ്‍സര്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് മാത്തുക്കുട്ടി  ആനകുത്തിക്കല്‍ (07944668903) ,രജിസ്‌ട്രേഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ജിനി അരുണ്‍ (07841677115), venue സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സന്ധ്യ പോള്‍ (07442522871) കള്‍ച്ചറല്‍ പ്രോഗ്രാം  സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സീമ സൈമണ്‍ (07914693086) എന്നീ നമ്പറുകളില്‍ ദയവായി കോണ്‍ടാക്ട് ചെയ്യുക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !