എറണാകുളം :ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉള്ള നേതാവാണ് പി.സി.ജോർജ്. കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളിൽ ക്രൈസ്തവ വോട്ട് ധ്രുവീകരണം ഉണ്ടാക്കാൻ കെൽപ്പുള്ള നേതാവ് കൂടിയാണ് അദ്ദേഹം.
തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പി. സി. ജോർജിനെപ്പോലെയുള്ള ഉറച്ച നസ്രാണി ക്രൈസ്തവ നേതാവിനെ മാറ്റി നിറുത്തുന്നത് ബിജെപിക്ക് ഗുണം ചെയ്യില്ല.മധ്യതിരുവിതാംകൂറിൽ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണ് ജനപ്രിയനായ പി. സി. ജോർജിനെപ്പോലെയുള്ളവരെ മാറ്റിനിറുത്തുന്ന തീരുമാനം.കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ക്രിസ്ത്യാനികൾ അവഗണിക്കപ്പെടുകയാണ് എന്നതിന് ഇതിലും വലിയ തെളിവുകൾ കാണിക്കാനുണ്ടോ?.
നാടിൻ്റെ വികസനത്തിനും സമാധാനത്തിനും വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും ജീവിക്കുകയും ചെയ്യുന്ന പി.സി.ജോർജിനെപ്പോലുള്ള ക്രിസ്ത്യാനികൾക്ക് രാഷ്ട്രീയ പാർട്ടികളിൽ അർഹമായ സ്ഥാനവും ജനപ്രതിനിധിയാകാനുള്ള സാധ്യതയും പലപ്പോഴും നിഷേധിക്കപ്പെടുന്നുവെന്നത് ക്രൈസ്തവ സമുദായത്തോടുള്ള അവഗണനയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.