മലബാറിൽ എൻഐഎ പരിശോധന.... ഒരാൾ കസ്റ്റടിയിൽ

കാസർകോട്: അധോലോകസംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് ജില്ലയിൽ രണ്ടിടങ്ങളിൽ എൻ.ഐ.എ. പരിശോധന.

ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം കുരുടപ്പദവ് എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് എൻ.ഐ.എ. സംഘം പരിശോധന നടത്തിയത്.

കുറ്റിക്കോൽ പടുപ്പിലെ ട്രാവൽ ഏജൻസി നടത്തുന്നയാളുടെ വീട്ടിലും കടയിലും പരിശോധന നടത്തി. ഇയാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.

രവി പൂജാരിയുടെ സംഘാംഗമായ കുരുടപ്പദവ് സ്വദേശിയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇയാൾ വീട്ടിലുണ്ടായിരുന്നില്ല.

ഇരുവരുടെയും വീട്ടിൽനിന്ന്‌ മൊബൈൽഫോൺ, പെൻഡ്രൈവ്, സിം കാർഡ്, ആധാർ കാർഡ് എന്നിവ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ ആറിനാണ് കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള എൻ.ഐ.എ. സംഘം രണ്ട് വീടുകളിലും പരിശോധന ആരംഭിച്ചത്. ഉച്ച 12 വരെ നീണ്ടു.

ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഹവാല ഇടപാടുകൾ, കള്ളക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പരിശോധന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !