കവരത്തി: ഇത്തവണ ലക്ഷദ്വീപിൽ ബിജെപി ലോകസഭ യിലേക്ക് നേരിട്ട് മത്സരിക്കാതെ സഖ്യകക്ഷിയായ എൻ.സി.പി യെ ക്ലോക്ക് അടയാളത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത് തന്നെ പരാജയപ്പെടുത്താനാണെന്ന ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിൻറ പ്രസ്ഥാവനയിൽ പരാജയ ഭീതി വളരെ വ്യക്തമാണെന്ന് ബിജെപി ലക്ഷ ദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി സിറാജ് കോയ.
നിലവിലെ സാഹചര്യത്തിൽ മുഹമ്മദ് ഫൈസൽ മുൻകൂർ ജാമ്യം എടുക്കുകയാണെന്നും സിറാജ് കൂട്ടിച്ചേർത്തു.
പരാജയ കാരണമായി ഫൈസൽ ഭയപ്പെടുന്നത് "ക്ലോക്ക് " അടയാളം, ഭരണകൂട വേട്ടയാൽ എന്നൊക്കെ ആദ്യമേ പറഞ്ഞുവെക്കുകയാണ്.ലക്ഷദ്വീപിൻറ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നത് കൂടെകൂടെയുള്ള നിലപാടു മാറി കളികളാണെന്ന് സ്വയം മനസ്സിലായി നിലവിലെ എംപി സ്വയം അരങ്ങ് ഒഴിയുകയാണ് ഉചിതമെന്ന് സിറാജ് കൂട്ടിച്ചേർത്തു.
' പഴയ ബിജെപി അല്ല ലക്ഷദ്വീപിൽ ഇന്നുള്ളത്. തങ്ങൾക്ക് നല്ല നേതൃനിര എല്ലാ ദ്വീപുകളിലും ഉഉണ്ടെന്നും സിറാജ് കോയ അവകാശപ്പെട്ടു.
കഴിഞ്ഞ അഞ്ചു വർഷവും ഒറ്റ ദിവസം വിടാതെ എല്ലാ ദ്വീപിലും വളരെ സജീവമായി തന്നെ ഞങ്ങൾ ഓഫീസ് പ്രവർത്തനം നടത്തുന്നതായും
ബിജെപി ലക്ഷദ്വീപ് ഘടകത്തിന് കേന്ദ്ര നേതൃത്വം ഏന്നും വലിയ ബഹുമാനം നൽകിയിട്ടുഉണ്ടെന്നും,
ലക്ഷദ്വീപ് സീറ്റ് ഏതെങ്കിലും ഘടക കക്ഷിക്ക് ബിജെപി കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ടെങ്കിൽ പകരം മറ്റൊരിടത്ത് ഒന്നിലധികം സീറ്റുകൾ ഉറപ്പിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.