ഗസ്സ: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സ ക്ഷാമത്തിനരികെ. മേഖലയിലെ കുട്ടികള്‍ ഓരോ മിനുട്ടിലും മാരകമായ പോഷകാഹാര കുറവിനെ അഭിമുഖീകരിക്കുന്നതായി യൂണിസെഫ് തലവന്‍ കാതറിന് റസ്സല്‍ പറഞ്ഞു.
ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലിന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈജിപ്തിലെ സമാധാന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കുമെന്ന സൂചനയുണ്ടെങ്കിലും യുദ്ധത്തിന് ആറാഴ്ചത്തേക്ക് നിര്‍ത്തിവെക്കാനുള്ള സാധ്യതയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.വെടിനിര്‍ത്തല്‍ ഉടനുണ്ടാകുമെന്നാണ് യു എസ് അധികൃതര്‍ പറയുന്നത്. അതിനിടെ, റഫയിലും ദെയിര്‍ അല്‍ ബലാഹിലും ഖാന് യൂനിസിലും ഇന്നലെ രാത്രി മുഴുവനും ഇസ്രായേൽ ബോംബാക്രമണം നടത്തി.നേരത്തെ, റഫയിലെ ടെന്റുകളില്‍ അഭയം തേടിയ 11 ഫലസ്തീനികള്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ കൊലപ്പെട്ട സംഭവത്തെ കഠോരമെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) യുടെ തലവന്‍ ടെഡ്രോസ് അധാനം ഗെബ്രിയേസസ് വിശേഷിപ്പിച്ചത്.ഗസ്സയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രായേൽ തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 30,320 പേര് കൊല്ലപ്പെടുകയും 71,533 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.വെടിയൊച്ചകൾ നിലയ്ക്കാതെ ഗാസ.. സങ്കടക്കടലായി കുരുന്നുജീവനുകൾ..
0
ഞായറാഴ്ച, മാർച്ച് 03, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.