തലയോലപ്പറമ്പ് : കോൺട്രാക്ട് പണി നടക്കുന്ന സൈറ്റിൽ നിന്നും ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് ഭാഗത്ത് പച്ചായിൽ വീട്ടിൽ ബാസിം (22), മലപ്പുറം തിരൂരങ്ങാടി കുകയൂർ ഭാഗത്ത് കറുപ്പായി മാട്ടിൽ വീട്ടിൽ വൈഷ്ണവ് (21) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവർ ഇരുവരും ചേർന്ന് മൂലേക്കടവ് പാലത്തിന് സമീപം സ്വകാര്യ കമ്പനിയുടെ പണി സൈറ്റിൽ എത്തി ഇവിടെ സൂക്ഷിച്ചിരുന്ന ഇരുമ്പ് ആംഗ്ലേയറും, സി ചാനലും, ബെയിലര്‍ ചാനലുകളും അടങ്ങുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തി ഇവരെ പിടികൂടുകയുമായിരുന്നു.
തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ ശിവകുമാർ ടി.എസ് , എസ്.ഐ മാരായ ഷെറി എം.എസ്, അജി ആർ, സുദർശനൻ പി.പി, സി.പി.ഓ മാരായ അരുൺ, ഷൈൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.