കോട്ടയം :രാജ്യത്തെ ജനകീയനായ മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജരിവാളിന്റെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു ഉഴവൂർ പഞ്ചായത്ത് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കന്മാരുടെ പഞ്ചായത്ത്തല പ്രതിഷേധയോഗം സംഘടിപ്പിച്ചതായി ആം ആദ്മി പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.
30-03-2024 ശനിയാഴ്ച വൈകിട്ട് 06 മണിക്ക് ഉഴവൂർ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ആണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് ജോയ് തോമസ് അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സ് പാർട്ടിയെ പ്രതിനിധികരിച്ചു പ്രകാശ് വടക്കേൽ, കേരള കോൺഗ്രസ് മാണി വിഭാഗത്തെ പ്രതിനിദീകരിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എൻ രാമചന്ദ്രൻ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ചു സൈമൺ ഒറ്റത്തങ്ങാടിയിൽ എന്നിവർ സംസാരിച്ചു.
സി പി എം, സി പി ഐ പ്രതിനിധികൾ എത്തിച്ചേരും എന്ന് അറിയിച്ചിരുന്നെങ്കിലും യോഗത്തിൽ എത്തിയില്ല.യോഗത്തിന് വിനോദ് കെ ജോസ് സ്വാഗതം ആശംസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.