ജാർഖണ്ഡ്: അവധി ആഘോഷിക്കാനായി ഇന്ത്യയിൽ വന്ന സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി.
ജാർഖണ്ഡിലാണ് രാജ്യത്തിന് തന്നെ അപമാനകരമായ ക്രൂര സംഭവം നാടന്നത്. പത്ത് പേരുടെ സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.ജാർഖണ്ഡിലെ ദുംകയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അവധി ആഘോഷിക്കാൻ ഭർത്താവിനൊപ്പം ഇന്ത്യയിൽ എത്തിയതായിരുന്നു യുവതി.
ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇരുവരും ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദുംകയിലെ ‘കുഞ്ഞി’ ഗ്രാമത്തിലെ ടെൻ്റിലാണ് താമസിച്ചിരുന്നത്.ബിഹാറിലെ ഭഗൽപൂരിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. ക്രൂര പീഡനത്തിനിരയായ യുവതി സരയാഹട്ടിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.