കേരളത്തിലും കേന്ദ്രത്തിലും ഭരണമില്ല.. സമാനതകളില്ലാതെ സാമ്പത്തിക പ്രതിസന്ധിനേരിട്ട് കോൺഗ്രസ്

കോട്ടയം:ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സമാനതകളില്ലാതെ സാമ്പത്തിക പ്രതിസന്ധി നേരിടവെ തിരഞ്ഞെടുപ്പിനു മുൻപ് അടിയന്തര പണപ്പിരിവ് നടത്താൻ കെപിസിസി ആലോചിക്കുന്നു.

കൂപ്പൺ അടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുന്നോട്ടുവച്ചതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ.‘കോൺഗ്രസിനെ തകർക്കാൻ ദേശീയതലത്തിൽ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗാമായാണ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. 

ഇത് സാധാരണക്കാരായ ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. സംഘടന വലിയതോതിലുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ ഇത് ജനങ്ങൾക്കിടയിൽ സിംപതിക്ക് കാരണമായിട്ടുണ്ട്. 

പ്രവർത്തകർ ആവേശത്തോടെ പണപ്പിരിവിന് ഇറങ്ങും’ – ടി.യു.രാധാകൃഷ്ണൻ പറഞ്ഞു. കൂടിയാലോചനകൾക്ക് ശേഷമാകും ഇതു സംബന്ധിച്ച അന്തിമ തീരുമാനം. 

പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !