ആലപ്പുഴ: ദേശീയപാതയിൽ പാതിരപ്പള്ളി വടക്ക് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഇൻഫോപാർക്ക് ഉദ്യോഗസ്ഥ മരിച്ചു.
കൊച്ചി ഇൻഫോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനീയർ കിടങ്ങറ മുണ്ടുചിറ വീട്ടിൽ പാർവതി ജഗദീഷാണ് (27) മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിയുമായി മെയ് 20 ന് വിവാഹ നിശ്ചയച്ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു.ഇന്നലെ രാവിലെ ആറോടെയാണ് അപകടം. കൊച്ചിയിൽ നിന്ന് അവധിക്ക് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡ് പണി നടക്കുന്ന ഭാഗത്ത് എതിരെ വന്ന ബസ് പാർവതിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടു മരിച്ചു. സംസ്കാരം ഇന്ന് നാലിന്.
വെളിയനാട് സർവീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെയും ലതാ മോളുടെയും മകളാണ്. സഹോദരൻ: ജെ.കണ്ണൻ (ദുബായ്).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.