അയർലണ്ട്;റോസ്‌കോമൺ ഗാർഡ സ്റ്റേഷനിൽ വിസ അപേക്ഷയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് വെരിഫിക്കേഷനും അന്വേഷണങ്ങൾക്കും ഗാർഡ സ്റ്റേഷനിൽ എത്തിയ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ ഗാർഡ ഇമിഗ്രേഷൻ ഓഫീസർ ജയിലിലായി.
വെള്ളിയാഴ്ച റോസ്‌കോമൺ സർക്യൂട്ട് കോടതിയുടെ സിറ്റിംഗിലാണ് ഗാർഡ ഉദ്യോഗസ്ഥൻ ജോൺ ഏഗൻ (61) ജഡ്ജ് കെന്നത്ത് കൊണോല ശിക്ഷ വിധിച്ചത്.2015 ഫെബ്രുവരി 14-ന് കാസിൽരിയ ഗാർഡ സ്റ്റേഷനിൽ വച്ച് സ്ത്രീകളിൽ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഫെബ്രുവരി 15 നും ഡിസംബർ 31 നും ഇടയിൽ കൗണ്ടിയുടെ വിവിധ സ്ഥലങ്ങളിലായി ഉദ്യോഗസ്ഥൻ ഇരയെ പിന്തുടർന്ന് നിരവധി സ്ഥലങ്ങളിൽ എത്തി പീഡിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
കൂടാതെ 2014 ജൂൺ 1 നും 2017 മാർച്ച് 4 നും ഇടയിലുള്ള തീയതികളിൽ രണ്ടാമത്തെ സ്ത്രീയെയും ഈഗൻ പീഡിപ്പിച്ചതായും സ്വകാര്യ മായി നിരന്തരം മെസ്സജ് അയച്ചു ശല്യം ചെയ്തിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.ഓഫീസിൽ വെച്ചും വീട്ടിൽ എത്തിയും തന്നെ പീഡിപ്പിച്ചതായി ഒരു യുവതി കോടതിയോട് പറഞ്ഞു.ഭീഷണിയും വേട്ടയാടലുകളും നിരന്തരമായതോടെ ഗത്യന്തരമില്ലാതെ പോലീസിനെ സമീപിച്ച യുവതികളുടെ പരാതിയിൽ ഗാർഡ കേസ് എടുക്കുകയായിരുന്നു.
വളരെ വർഷങ്ങൾ സേവനം നടത്തിയ ഉദ്യോഗസ്ഥനാണ് ഇപ്പോൾ ജയിലിൽ ആയിരിക്കുന്നത്.മുൻ ഗാർഡ ഉദ്യോഗസ്ഥന്റെ മാനസികവും ശാരീരികവുമായ ഉപദ്രവങ്ങളിൽ രണ്ടു സ്ത്രീകൾക്കുണ്ടായ ദുരവസ്ഥ ലജ്ജാവഹമാണെന്നു കോടതി നിരീക്ഷിച്ചു.തുടർന്നാണ് അഞ്ചു വർഷത്തോളം തടവ് ശിക്ഷ വിധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.