ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 100 സ്ഥാനാർഥികളുടെ പേരുകൾ ബി.ജെ.പി രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും എന്ന് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ പേരുകൾ പട്ടികയിലുണ്ടാകും.കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടാവുമെന്നാണ് വിവരം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിലെത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. 543 ലോക്‌സഭാ സീറ്റുകളിൽ 370 സീറ്റ് നേടുകയെന്നാണ് പാർട്ടിയുടെ ലക്ഷ്യം.എൻ.ഡി.എ മുന്നണി 400 സീറ്റാണ് ലക്ഷ്യമിടുന്നത്. മാർച്ച് 13ന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ രണ്ടു തവണയും വാരാണസിയിൽനിന്നാണ് നരേന്ദ്ര മോദി ജയിച്ചുകയറിയത്.
2014ൽ ഭൂരിപക്ഷം 3.37 ലക്ഷമായിരുന്നെങ്കിൽ, 2019ൽ 4.8 ലക്ഷത്തിലേക്ക് വർധിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽനിന്നാണ് അമിത് ഷാ ലോക്സഭയിലെത്തിയത്.അതേസമയം സ്ഥാനാർഥി നിർണ്ണയത്തിൽ കേരളത്തിൽ പ്രതിസന്ധി തുടരുന്നതായും സൂചനയുണ്ട്, പത്തനംതിട്ടയിൽ പുതിയതായി ബിജെപിയിലേക്ക് വന്ന പി സി ജോർജിന് സീറ്റ് നൽകിയില്ലെങ്കിൽ ന്യുനപക്ഷ വിഭാഗങ്ങളുടെ പ്രതിഷേധവും തിരിച്ചടിയും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.