പാലാ :വയനാട് പൂക്കോട് വെറ്റിനറി ക്യാമ്പസിൽ മരണപ്പെട്ട സിദ്ധാർഥനെ മൂന്നുദിവസത്തോളം വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നമായി കെട്ടിയിട്ട് രണ്ട് ബെൽറ്റ് മുറിയുവോളം എസ്എഫ്ഐ സംഘം ക്രൂരമായി മർദിക്കുകയും ചികിത്സ നിഷേധിക്കുകയും ഒടുവിൽ കൊലപ്പെടുത്തുകയും ചെയ്തത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന മാപ്പില്ലാത്ത ക്രൂരതയാണെന്ന് എബിവി പി പാലാ നേതൃത്വം.
കേട്ടു കേൾവിയില്ലാത്ത അതി ക്രൂരത കൊലപാതകത്തിൽ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാരായ എസ്എഫ്ഐ പ്രവർത്തകർക്ക് അർഹമായ ശിക്ഷ വാങ്ങി നൽകാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് എബിവിപി പാലാ നഗർ സമിതിയുടെ നേതൃത്വത്തിൽ പാലായിൽ പന്തം കൊളുത്തി പ്രകടനം നടത്തി.നഗർ പ്രസിഡണ്ട് രാജസുതൻ നഗർ സമിതി അംഗങ്ങൾ ഗോപകുമാർ, കാർത്തിക് മുരളി എന്നിവർ നേതൃത്വം നൽകി ജില്ലാ ഓഫീസ് സെക്രട്ടറി മനീഷ് ഉദ്ഘാടനം ചെയ്തത് സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.