ഈരാറ്റുപേട്ട: നിലവിൽ ഇലക്ഷനുമായി ബന്ധപ്പെട്ട് മാറി വന്നിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഈരാറ്റുപേട്ടയിലെ പ്രശ്നങ്ങൾ അറിയില്ലന്ന് ബിജെപി ഭരണങ്ങണം മണ്ഡലം ജനറൽ സെക്രട്ടറിയും തലപ്പലം പഞ്ചായത്ത് അംഗവുമായ സതീഷ് തലപ്പലം.
ഒരു വർഷമെങ്കിലും അധികാരത്തിൽ ഇരിക്കാതെ റിപ്പോർട്ടുകൾ നൽകിയ ഉദ്യോഗസ്ഥൻമാരുടെ റിപ്പോർട്ടിന്മേൽ തീരുമാനമെടുത്ത ഇടതുപക്ഷ സർക്കാർ തീവ്രവാദികൾക്ക് അനുകൂലമാണെന്ന് വിലയിരുത്തേണ്ടി വരുമെന്നും സതീഷ് കുറ്റപ്പെടുത്തി.ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ കീഴിലുള്ള സ്ഥലങ്ങൾ പരിചയപ്പെടാൻ മിനിമം ആറു മാസമെങ്കിലും വേണമെന്നിരിക്കെ ഒരു മാസത്തിനുള്ളിൽ ഇങ്ങനെ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥരുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് വിലയിരുത്തേണ്ടി വരുമെന്നും ബിജെപി നേതാവ് പറഞ്ഞു.
സ്ഥിരം പ്രശ്നബാധിത പ്രദേശമായ ഈരാറ്റുപേട്ടയിൽ പോലീസിനെ വിന്യസിപ്പിക്കേണ്ടി വന്നാൽ അവർക്ക് താമസിക്കാൻ ആവശ്യമായ കോട്ടേഴ്സുകൾ നശിപ്പിച്ചുകൊണ്ട് വേണം റവന്യൂ ടവർ പണിയാൻ.
ദിവസവും എണ്ണിയാൽ ഒടുങ്ങാത്ത കള്ള വണ്ടികളും കഞ്ചാവും ഉൾപ്പെടെ ലഹരി മരുന്നുകൾ കടത്തുന്ന വാഹനങ്ങളും പിടികൂടുമ്പോൾ അവ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നതോടെ ഇത്തരം കേസുകൾ പിടികൂടുന്നത് പോലെ ഉദ്യോഗസ്ഥർ ഒഴിവാക്കുകയും, നഗരത്തിൽപുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥർക്ക് ആക്രമണവും അഴിമതിയും നടത്തുന്ന ലഹരി മാഫിയക്കെതിരെ തെളിവുകൾ സഹിതം കേസ് നൽകിയിട്ടും കേസെടുക്കാനും അറസ്റ്റ് ചെയ്യാനോ നാമിതുവരെ ശ്രമിക്കാത്തത് ഇതിനുദാഹരണമാണെന്നും സതീഷ് ആരോപിച്ചു.
ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും റവന്യൂ ടവർ പണിയുന്നതിന് ആവശ്യമായ സ്ഥലം ഉണ്ടെന്നിരിക്കെ ക്രമസമാധാന പരിപാലനം നടത്തേണ്ട ഈരാറ്റുപേട്ട പോലീസ് വിഷയം അതീവ ഗൗരവമായി എടുക്കുന്നില്ലന്ന് മനസിലാക്കുന്നതായും സതീഷ് തലപ്പലം ആരോപിച്ചു.
ഭാവിയിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ അവിടെ നിന്നും മാറ്റി ഉൾ പ്രദേശത്തേക്ക് ആകാനുള്ള സംഘടിത ശ്രമം ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും സതീഷ് പറഞ്ഞു.
ഈരാറ്റുപേട്ടയിൽ നിന്നും 3 കിലോമീറ്റർ ചുറ്റളവിൽവിവിധ സർക്കാർ സ്ഥലങ്ങൾ തരിശുഭൂമിയായി കിടപ്പുണ്ട് ( ഉദാ : പനയ്ക്കപ്പാലത്ത് വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന 50 സെന്റ് സ്ഥലം എന്നിട്ടും ഇത്തരത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു മുന്നോട്ടു പോകാനുള്ള നീക്കം പ്രതിഷേധാഘമാണെന്നും സതീഷ് പറഞ്ഞു.


.jpeg)
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.