നിർമ്മാണം പൂർത്തീകരിച്ച അകത്താന്തറ- ചേന്തുരുത്തു റോഡിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

കോട്ടയം:ജില്ലാ പഞ്ചായത്ത്‌ തലയാഴം ഡിവിഷൻ മെമ്പർ ശ്രീമതി. ഹൈമി ബോബിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച അകത്താന്തറ- ചേന്തുരുത്തു റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ഹൈമി ബോബി നിർവഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണി തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സ്ഥിരം സമിതി ആദ്യക്ഷന്മാരായ ശശികുമാർ വി കെ, ജോയ് കോട്ടായിൽ, മെമ്പർ ഷൈനി ബൈജു, സിപിഎം ലോക്കൽ സെക്രട്ടറി പി ജെ സന്ദിപ്, മനീഷ് പി ആർ, മുൻ പഞ്ചായത്ത്‌ മെമ്പർ സുജാത ഷാജി തുടങ്ങിയവർ പങ്കെടുത്തു.

ഈ റോഡ് നിർമ്മാണത്തിന്റെ പൂർത്തീകരണത്തോട് കൂടി തെക്കൻ മുണ്ടറിലുള്ള ജനങ്ങൾക്ക് കുണ്ടും കുഴിയും ചെളിയും ഇല്ലാതെ സുഗമായി യാത്ര ചെയ്യുവാൻ സാധിക്കും.

ബാക്കി യുള്ള ചെന്തുരുത്തിലേക്കുള്ള ഭാഗം ഫിഷറീസ് ഡിപ്പാർട്മെന്റിൽ നിന്നും തീരദേശ വികസന ഫണ്ടിൽ നിന്നും ഫണ്ട്‌ അനുവദിച്ചു പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണി തൊട്ടുങ്കൽ, വികസന സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ വി കെ ശശികുമാർ എന്നിവർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !