ഹൈദരാബാദ്: ടെന്നിസ് താരം സാനിയ മിര്‍സ ഹൈദരാബാദിൽ കോൺഗ്രസിന് വേണ്ടി ജനവിധി തേടിയെക്കുമെന്ന് സൂചന. താരത്തെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നതായാണ് വിവരം.
എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്കെതിരെയാകും സാനിയ കളത്തിൽ ഇറങ്ങുക.ബുധനാഴ്ച നടന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ സാനിയയുടെ സ്ഥാനാർഥിത്വം ചർച്ച ചെയ്തതായാണ് വിവരം.മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് സാനിയയുടെ പേര് മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്.
1980ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് അവസാനമായി കോണ്‍ഗ്രസ് ഹൈദരാബാദിൽ വിജയിച്ചത്. 2004 മുതല്‍ അസദുദ്ദീന്‍ ഒവൈസിയുടെ കൈകളിലാണ് ഈ മണ്ഡലം.
എന്നാൽ ഇത്തവണ സാനിയയെ ഇറക്കുന്നത് വഴി മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് ഇപ്പോൾ.സാനിയയുടെ ജനപ്രീതി തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.