അയർലണ്ടിന്റെ കടിഞ്ഞാൺ കയ്യെത്തും ദൂരത്താക്കി എതിരാളികളെ മുട്ടുകുത്തിച്ച ക്ഷുഭിത യവ്വനം.. സൈമൺ ഹാരിസ്.

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ അടുത്ത പ്രധാനമന്ത്രി സൈമണ്‍ ഹാരിസായിരിക്കുമെന്ന് ഉറപ്പായതായി രാഷ്ട്രിയ കേന്ദ്രങ്ങൾ.


നിലവിലുള്ള രാഷ്ട്രിയ പ്രതിസന്ധികളും എതിരാളികളുടെ മെല്ലെപ്പോക്കും സൈമൺ ഹാരീസ് എന്ന 37 കാരന് അയർലണ്ട് പ്രധാന മന്ത്രി സ്ഥാനത്തേക്കുള്ള പ്രയാണത്തിന് കരുത്തു പകരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രില്‍ ആറിന് നടക്കുന്ന പാര്‍ട്ടി ആര്‍ഡ് ഫെയ്‌സിന് മുമ്പേ തന്നെ പുതിയ നേതാവിനെ നിയമിച്ചേക്കുമെന്നാണ് കരുതുന്നത്.

പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം വളരെ മുമ്പേ പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് സൈമൺ ഹാരിസ്. ഏപ്രില്‍ 9 ന് ഹാരിസ് പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ്  നിലവിലെ സൂചന സ്വന്തം പാർട്ടിയിലും എതിരാളികൾ ഇല്ലാത്തത് ഹാരിസിന് ഏറെ ഗുണം ചെയ്യുന്നതായും രാഷ്ട്രീയ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.

ലിയോ വരദ്കറുടെ രാജിക്ക് ശേഷം പൊതുതിരഞ്ഞെടുപ്പിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ മീഹോള്‍ മാര്‍ട്ടിനും ഗ്രീന്‍ പാര്‍ട്ടി നേതാവ് എയ്മണ്‍ റയാനും ഈ ആവശ്യം തള്ളി.

ഇപ്പോഴത്തെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ഇരുവരും വ്യക്തമാക്കുകയും ചെയ്തു. അതോടെ സഖ്യകക്ഷികളുടെ പിന്തുണയും നിയുക്ത പ്രധാനമന്ത്രിക്ക് ഉറപ്പാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !