തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്‍ക്കേ, കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരിക്കു ബദലായി ‘കെ-അരി’ വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
ബുധനാഴ്ച മന്ത്രിസഭായോഗം ഇതു പരിഗണിക്കും. സപ്ലൈകോയുടെ നേതൃത്വത്തിലാണ് ‘ശബരി കെ-റൈസ്’ എന്ന ബ്രാന്‍ഡിലുള്ള അരിയുടെ വിതരണം.ഇതിനായി തെലങ്കാനയില്‍നിന്ന് പ്രത്യേകം അരിയെത്തിച്ചു. സര്‍ക്കാര്‍ ശേഖരത്തിലുള്ള അരിയും പ്രയോജനപ്പെടുത്തും. റേഷന്‍ കാര്‍ഡുകാര്‍ക്ക് മാസം അഞ്ചുകിലോഗ്രാമാണ് നല്‍കുക. സപ്ലൈകോയുടെ ശുപാര്‍ശയനുസരിച്ച് ജയ അരി കിലോഗ്രാമിന് 29 രൂപ,
കുറുവ, മട്ട അരിക്ക് 30 രൂപ വീതവുമാണ് വില. ഭാരത് അരിക്ക് 29 രൂപയാണ്. ഇതിനെക്കാള്‍ കുറവില്‍ കെ-അരി വിതരണം ചെയ്യാനുള്ള ആലോചനയും സര്‍ക്കാരിലുണ്ട്. ഇക്കാര്യത്തില്‍ മന്ത്രിസഭായോഗം അന്തിമതീരുമാനമെടുക്കും.
അരി വിതരണംചെയ്യാന്‍ പ്രത്യേകമായി രൂപകല്പനചെയ്ത സഞ്ചിയും തയ്യാറായി. ഭാരത് അരിയുടെ പാക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രമുണ്ട്.
കെ-അരിയുടെ സഞ്ചിയില്‍ മുഖ്യമന്ത്രിയുടെ ചിത്രമില്ല. ബുധനാഴ്ച തീരുമാനമെടുത്താല്‍ ഉദ്ഘാടനവും ഉടന്‍ നടക്കും. സപ്ലൈകോ വിൽപ്പനശാലകളും റേഷന്‍കടകളും വഴി വൈകാതെ വിതരണവും ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.