തിരുവനന്തപുരം: കെ-റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ 150 കോടിരൂപ വാങ്ങിയെന്ന ആരോപണത്തിന് തെളിവ് ഹാജരാക്കാൻ വിജിലൻസ് കോടതിയുടെ നിർദേശം.
നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിൽ എ.എച്ച്. ഹഫീസാണ് പ്രത്യേക വിജിലൻലസ് കോടതിയിൽ ഹർജി നൽകിയത്. കേസ് ഏപ്രിൽ ഒന്നിന് പരിഗണിക്കാൻ ജഡ്ജി എം.വി. രാജകുമാരൻ നിർദേശിച്ചു.ഹർജിക്കാരനോട് ആരോപണത്തിന് തെളിവ് ഹാജരാക്കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.
നിയമസഭയിലെ പ്രസംഗത്തിന്റെ പകർപ്പ് ഹാജരാക്കിയതായി ഹർജിക്കാരന് അറിയിച്ചെങ്കിലും അതു പോരെന്നും വ്യക്തമായ തെളിവുണ്ടെങ്കിലേ വിജിലൻസ് അന്വേഷണത്തിന് നിർദേശിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരൻ വിജിലൻസിന് പരാതി നൽകിയോയെന്നും കോടതി ചോദിച്ചു. വിജിലൻസിന് നൽകിയ പരാതിയിലെ തത്‌സ്ഥിതി അറിയിക്കാൻ വിജിലൻസ് പ്രോസിക്യൂട്ടർ വീണ സതീശനോട് കോടതി നിർദേശിച്ചു.കെ-റെയിലിന് തുരങ്കംവെക്കാൻ 150 കോടിരൂപ സതീശൻ കർണാടകയിലെയും ഹൈദരാബാദിലെയും ഐ.ടി. കമ്പനികളിൽനിന്ന് വാങ്ങിയെന്നാണ് ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.