കൊച്ചി : അപകടത്തിലായ മുല്ലപെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്തില്ലെങ്കിൽ മധ്യ കേരളം കാത്തിരിക്കുന്നത് താങ്ങാനാവാത്ത ദുരന്തമാണെന്ന് എസ്‌ഡിപിഐ സംസ്ഥാന സമിതിയംഗം വിഎം ഫൈസൽ വ്യക്തമാക്കി.
എസ്‌ഡിപിഐ മുല്ലപെരിയാർ സമര സമിതി സംഘടിച്ച റെഡ് അലെർട്ട് പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ അത്തരത്തിൽ ഒരു അപകടം ഉണ്ടായാൽ കേരളത്തിന് ഉണ്ടാകുന്നത് ജീവ നഷ്ടമാണെങ്കിൽ തമിഴ്നാടിനു അഞ്ചു ജില്ലകൾ കൃഷിക്ക് വെള്ളം കിട്ടാതെ തകരുന്ന സാഹചര്യവുമുണ്ടാകും.
കേരള നിയമസഭ ഈ വിഷയത്തിൽ പ്രമേയം പാസാക്കാൻ തയാറാവണം. ഡാം തകർന്നലുണ്ടാകുന്ന അപകടത്തിന്റെ സാമ്പിൾ എന്നോണം സംഭവിച്ച പ്രളയത്തിൽ നിന്ന് നാം പഠിച്ചില്ലെങ്കിൽ നാം വലിയ പ്രതിസന്ധിയിലാകും അദ്ദേഹം കൂട്ടിച്ചേർത്തു.1.5 കോടി ജനങ്ങൾക്ക് അപകടം സംഭവിക്കാവുന്ന ദുരന്തമാണ് മുല്ലപെരിയാർ ഡാമിന്റെ തകർച്ച. 130 കൊല്ലം പൂർത്തിയായ ഡാം പൊട്ടാതിരിക്കുന്നത് ജനതയുടെ ഭാഗ്യമായി മാത്രം കാണാൻ കഴിയൂ എന്നും പീപ്പിൾസ് കേരള മൂവ്മന്റ് ചെയർമാൻ ജേക്കബ് പുളിക്കൻ പറഞ്ഞു.
സമര സമിതി ചെയർമാൻ അലോഷ്യസ് കൊള്ളനൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ, സമര സമിതി ജനറൽ കൺവീനർ അജ്മൽ കെ മുജീബ് സ്വാഗതം പറഞ്ഞു.NHEP സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ രാഫെൽ,എസ്‌ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി,വിമൺ ഇന്ത്യ മൂവേമെന്റ് ജില്ലാ കമ്മിറ്റി അംഗം റസീന സമദ്, സമര സമിതി വൈസ് ചെയർമാൻ കെഎ മുഹമ്മദ് ഷമീർ,അംഗം നാസിം പുളിക്കൽ, റഫീഖ് വിടക്കുഴ എന്നിവർ സംബന്ധിച്ചു. സമര സമിതി കൺവീനർ നിയാസ് മക്കാർ നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.