മുല്ലപെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്തില്ലെങ്കിൽ മധ്യ കേരളം കാത്തിരിക്കുന്നത് താങ്ങാനാവാത്ത ദുരന്തം : വിഎം ഫൈസൽ

കൊച്ചി : അപകടത്തിലായ മുല്ലപെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്തില്ലെങ്കിൽ മധ്യ കേരളം കാത്തിരിക്കുന്നത് താങ്ങാനാവാത്ത ദുരന്തമാണെന്ന് എസ്‌ഡിപിഐ സംസ്ഥാന സമിതിയംഗം വിഎം ഫൈസൽ വ്യക്തമാക്കി.

എസ്‌ഡിപിഐ മുല്ലപെരിയാർ സമര സമിതി സംഘടിച്ച റെഡ് അലെർട്ട് പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ അത്തരത്തിൽ ഒരു അപകടം ഉണ്ടായാൽ കേരളത്തിന്‌ ഉണ്ടാകുന്നത് ജീവ നഷ്ടമാണെങ്കിൽ തമിഴ്നാടിനു അഞ്ചു ജില്ലകൾ കൃഷിക്ക് വെള്ളം കിട്ടാതെ തകരുന്ന സാഹചര്യവുമുണ്ടാകും.

കേരള നിയമസഭ ഈ വിഷയത്തിൽ പ്രമേയം പാസാക്കാൻ തയാറാവണം. ഡാം തകർന്നലുണ്ടാകുന്ന അപകടത്തിന്റെ സാമ്പിൾ എന്നോണം സംഭവിച്ച പ്രളയത്തിൽ നിന്ന് നാം പഠിച്ചില്ലെങ്കിൽ നാം വലിയ പ്രതിസന്ധിയിലാകും അദ്ദേഹം കൂട്ടിച്ചേർത്തു.

1.5 കോടി ജനങ്ങൾക്ക് അപകടം സംഭവിക്കാവുന്ന ദുരന്തമാണ് മുല്ലപെരിയാർ ഡാമിന്റെ തകർച്ച. 130 കൊല്ലം പൂർത്തിയായ ഡാം പൊട്ടാതിരിക്കുന്നത് ജനതയുടെ ഭാഗ്യമായി മാത്രം കാണാൻ കഴിയൂ എന്നും പീപ്പിൾസ് കേരള മൂവ്മന്റ് ചെയർമാൻ ജേക്കബ് പുളിക്കൻ പറഞ്ഞു.

സമര സമിതി ചെയർമാൻ അലോഷ്യസ് കൊള്ളനൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ, സമര സമിതി ജനറൽ കൺവീനർ അജ്മൽ കെ മുജീബ് സ്വാഗതം പറഞ്ഞു.NHEP സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ രാഫെൽ,എസ്‌ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ്‌ വികെ ഷൗക്കത്ത് അലി,

വിമൺ ഇന്ത്യ മൂവേമെന്റ് ജില്ലാ കമ്മിറ്റി അംഗം റസീന സമദ്, സമര സമിതി വൈസ് ചെയർമാൻ കെഎ മുഹമ്മദ്‌ ഷമീർ,അംഗം നാസിം പുളിക്കൽ, റഫീഖ് വിടക്കുഴ എന്നിവർ സംബന്ധിച്ചു. സമര സമിതി കൺവീനർ നിയാസ് മക്കാർ നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !