വിദേശ വിദ്യാർത്ഥികൾക്കുള്ള വിസയ്ക്ക് കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ.

ഡൽഹി: വിദേശീയർക്കുള്ള വിദ്യാർഥി വിസയ്ക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വന്നു.

പുതിയ നിയമപ്രകാരം ഇന്ത്യൻ വിദ്യാർഥികൾക്കും നിയന്ത്രണം ബാധകമാണ്. വിദ്യാർഥി വീസ, ബിരുദ വീസ അപേക്ഷകർക്ക് ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തിനുള്ള മാനദണ്ഡങ്ങൾ ഉയർത്തിയിട്ടുണ്ട്. 

നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചാൽ രാജ്യാന്തര വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിദ്യാഭ്യാസ ദാതാക്കളെ സസ്പെൻഡ് ചെയ്യാനുമുള്ള അധികാരം സർക്കാരിനുണ്ട്.

രാജ്യാന്തര വിദ്യാർഥികൾക്ക് അനിയന്ത്രിതമായ ജോലി സമയം ഉൾപ്പെടെ മുൻ സർക്കാർ ഏർപ്പെടുത്തിയ കോവിഡ് കാല ഇളവുകൾ നേരത്തെ നിർത്തലാക്കിയിരുന്നു. 

രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരെ പകുതിയായി കുറയ്ക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാർഥികൾക്കായി നിയമങ്ങൾ കർശനമാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. 

വിദ്യാർഥി വീസകൾക്കുള്ള താത്കാലിക പ്രവേശന ടെസ്റ്റിന് പകരം ജനുവിൻ സ്റ്റു‌ഡന്റ് ടെസ്റ്റ് (ജിഎസ്ട‌ി) സർക്കാർ കൊണ്ടുവന്നു. ഈ മാസം 23 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. വിദ്യാർഥി വീസയ്ക്കുള്ള എല്ലാ അപേക്ഷകരും പഠിക്കുന്നതിന് വേണ്ടിയായിരിക്കണം രാജ്യത്തേക്ക് വരേണ്ടത്.

ഓസ്ട്രേലിയയിൽ പഠിച്ച ശേഷം, സ്‌ഥിര താമസത്തിനായി അപേക്ഷിക്കുകയും ചെയ്യുന്ന വിദ്യാർഥികളെ ഉൾപ്പെടുത്താനാണ് ജനുവിൻ സ്‌റ്റുഡന്റ് ടെസ്‌റ്റ് ഉദ്ദേശിക്കുന്നത്. ഒരു വിദ്യാർഥി വീസ അനുവദിക്കുന്നതിന്, എല്ലാ അപേക്ഷകരും തങ്ങൾ ജനുവിൻ സ്‌റ്റുഡന്റ് മാനദണ്ഡമോ ജനുവിൻ സ്‌റ്റുഡന്റ് ആശ്രിത മാനദണ്ഡമോ തൃപ്തിപ്പെടുത്തുന്നുവെന്ന് തെളിയിക്കണം. ഓൺലൈൻ വിദ്യാർഥി വീസ അപേക്ഷാ ഫോമിൽ, ജനുവിൻ സ്‌റ്റുഡന്റ് മാനദണ്ഡങ്ങൾ പരിശോധിക്കാം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !