ബിജെപി സിപിഎം ഭായി ഭായി ഭരണം നടക്കുന്നു: പി.കെ. ഫിറോസ്

കോട്ടയം: നരേന്ദ്രമോദി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അഴിമതിയുടെ പേര് പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് പരാജയം ഭയപ്പെട്ടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലാവ്‌ലിൻ കേസും, മാസപ്പടി കേസും ബിജെപി മൂടിവച്ച് സിപിഎം ബിജെപി ഭായി ഭായി ഭരണം കേരളത്തിൽ നടത്തുകയാണെന്നും ഫിറോസ് ആരോപിച്ചു.

കോട്ടയം പാർലമെൻ്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന UDYFപാർമെൻ്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിച്ച് വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും കേരളം വ്യാജ സർട്ടിഫിക്കറ്റിന്റെയും പിൻവാതിൽ നിയമനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ യുവാക്കൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പ്രതികരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു .

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ചു. 

കോട്ടയം പാർല മെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ:കെ.ഫ്രാൻസീസ് ജോർജ്,

യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡൻ്റ് ടോമി വേധഗിരി, യുത്ത് ഫ്രണ്ട് ജേക്കബ് സംസ്ഥന പ്രസിഡൻ്റ് സാജൻ ജോസഫ്,

യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പായിടുക്കിൽ, കെ.എ. മാഹിൻ , കെ.വി.കണ്ണൻ ,വി.പി. നാസ്സർ,സുബിൻ മാത്യു, ജിന്റോ ടോമി, അമീർ ചേനപ്പാടി,

രാഹുൽ മറിയപ്പിള്ളി, അൻവർ കുമ്പിലുവേലിൽ

നിബു ഷൗക്കത്ത്, നാസർ, താഹാ, ജോണിച്ചൻ പൂമരം,  ഡിജു സെബാസ്റ്റ്യൻ, അഭിലാഷ് കൊച്ചുപ്പറമ്പിൽ, നിഖിൽ തുരുത്തിൽ, നോയൽ ലൂക്ക്, ബിനോയ് പുതുപ്പള്ളി, ജോസ് മോൻ മാളിയേക്കൽ, സാജു ഞീഴൂർ, സനോജ് ഞീഴൂർ, അനീഷ് വാക്കാട്, ടോം ജോസഫ്, ജിതിൻ അഭിഷേക്, ബിജു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !