അഴിമതി ചൂണ്ടിക്കാട്ടിയ പൊതുപ്രവർത്തകനെതിരെ വാർഡ് മെമ്പറുടെ ആക്രമണം.

ഈരാറ്റുപേട്ട :മൂന്നിലവ് പഞ്ചായത്തിന്റെ 11, 12 വാർഡുകളിൽ നടക്കുന്ന അഴിമതി പ്രവർത്തനങ്ങൾ സമൂഹത്തെ അറിയിച്ചതിന്റെ പേരിൽ പാറക്കൽ ജോൺസൺ എന്ന വ്യക്തിയെ 12-ാം വാർഡ് മെമ്പർ അജിത്ത് ജോർജ് ആക്രമിച്ചതായി പരാതി.

12-ാം വാർഡിൽ വാട്ടർ ഷെഡിലേക്ക് നിർമ്മിച്ച റോഡ് പണിയുടെ പേരിൽ നടന്ന അഴിമതിയായിരുന്നു ഇദേഹം ആദ്യമായി സമൂഹത്തിന്റെ മുമ്പിലെത്തിച്ചിരുന്നത്.

11ാം വാർഡിൽ  സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുകയും, ബാക്കി സ്ഥാപനത്തിന്റെ മുറ്റത്ത് തന്നെ കുഴികുത്തി മൂടിയതായും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ജോൺസൺ ജില്ലാ കളക്ടർക്കും RDO ക്കും പരാതി നല്കിയിരുന്നു.

പരാതി നിലനിൽക്കുമ്പോഴും പണി തുടരുന്നതിന്റെ ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുമ്പോഴാണ് ജോൺസണെ മെമ്പർ  ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോൺസൺ ഭരണങ്ങാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതി ഭീകരമായ മർദ്ദനത്തിന് ശേഷം 4 പവൻ വരുന്ന മാലയും കവർന്നതായി ജോൺസൺ പരാതിയിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !