'' സമരാഗ്നി തീരുംമുൻപേ പ്രവർത്തകർ മടങ്ങിയതിൽ സുധാകരന് അതൃപ്തി..' കൊടും ചൂടിൽ പരിപാടിക്ക് എത്തിയവർ ഒടുവിൽ കുറ്റക്കാർ ''

തിരുവനന്തപുരം: കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെതത്തിയ പ്രവര്‍ത്തകര്‍ നേരത്തെ മടങ്ങിപ്പോയതില്‍ നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍.

കെപിസിസി അധ്യക്ഷന്‍ സംസാരിക്കാനെത്തുമ്പോഴേക്കും സദസ് കാലിയായതിനെ തുടര്‍ന്നാണ് സുധാകരന്‍ വിമര്‍ശിച്ചത്.

‘മുഴുവന്‍ പ്രസംഗങ്ങളും കേള്‍ക്കാന്‍ മനസില്ലെങ്കില്‍ പിന്നെ എന്തിന് വന്നു, എന്തിനാണ് ലക്ഷങ്ങള്‍ മുടക്കി പരിപാടി നടത്തുന്നത്. കൊട്ടിഘോഷിച്ച് സമ്മേളനകൾ നടത്തും, കസേരകൾ നേരത്തെ ഒഴിയും’- സുധാകരന്‍ പറഞ്ഞു.

അതേസമയം, കെ.സുധാകരന്‍റെ പ്രതികരണത്തിന്  പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അതേ വേദിയില്‍ തന്നെ മറുപടിയുമായെത്തി.3 മണിക്ക് കൊടുംചൂടില്‍ വന്നിരിക്കുന്നവരാണ്, 5 മണിക്കൂറിലേറെയായി സദസില്‍ ഇരുന്നു.
ഇതിനിടെ പന്ത്രണ്ടോളം പേര്‍ പ്രസംഗിച്ചു, അതുകൊണ്ട് അവർ പോയതിൽ പ്രസിഡന്‍റിന് വിഷമം വേണ്ട, നമ്മുടെ പ്രവര്‍ത്തകരല്ലേ’ - വി.ഡി സതീശന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !